വിവാഹത്തിലൂടെ സംവരണാനുകൂല്യം നഷ്ടമാകില്ല; ഹൈക്കോടതി

കൊച്ചി: സംവരണ വിഭാഗത്തിലുള്‍പ്പെട്ടവര്‍ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചെന്ന പേരില്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

ഇക്കാര്യം ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വ്യക്തമാക്കിയതു സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു. വിവാഹത്തിന്റെ പേരില്‍ സംവരണ ആനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ഇടുക്കി സ്വദേശിനി ബെക്സി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഇതു വ്യക്തമാക്കിയത്.

ഹര്‍ജിക്കാരി 2005ല്‍ സിറോ മലബാര്‍ വിഭാഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എല്‍പി സ്‌കൂള്‍ അധ്യാപികയായി പിഎസ്സി മുഖേന നിയമനം ലഭിച്ചു. തുടര്‍ന്ന് ഇരട്ടയാര്‍ വില്ലേജ് ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയപ്പോള്‍ സിറോ മലബാര്‍ സഭയില്‍ പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പെട്ടയാളാണെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നു വില്ലേജ് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരിയുടെ എസ്‌എസ്‌എല്‍സി ബുക്കില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ടയാളാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്കു ജാതി സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഹൈക്കോടതി

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...