ഐക്യരാഷ്ട്ര കേന്ദ്രം
കൂടുതല്‍ ഉക്രയ്ന് മേഖലകള്‍ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാഗമായതിനെ അപലപിക്കണമെന്ന കരടുപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന റഷ്യയുടെ ആവശ്യം യുഎന്‍ പൊതുസഭ തള്ളി.
ഇന്ത്യ ഉള്‍പ്പെടെ 107 രാഷ്ട്രം റഷ്യയെ എതിര്‍ത്ത് വോട്ട് ചെയ്തു. 13 രാഷ്ട്രം മാത്രമാണ് അനുകൂലിച്ചത്. റഷ്യയും ചൈനയും ഉള്‍പ്പെടെ 39 രാഷ്ട്രം വിട്ടുനിന്നു. അല്‍ബേനിയയാണ് പ്രമേയം കൊണ്ടുവന്നത്.
ഹിതപരിശോധനയെ അപലപിച്ച് കഴിഞ്ഞ മാസം അമേരിക്കയും അല്‍ബേനിയയും രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പ്രമേയം റഷ്യ വീറ്റോ ചെയ്തു.