ദി വീൽസ് ഓഫ് ദി ഫ്യൂച്ചർ” അത്യാഢംബര BMW കാറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ആക്സിയ ടെക്നോളജി വർക്ക്ഷോപ്പ്   

●   കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുന്നൂറിലേറെ എൻജിനീയറിങ് വിദ്യാർത്ഥികൾ പങ്കെടുത്തു.
●   ബിഎംഡബ്ള്യു കാർ പ്രദർശിപ്പിച്ചുകൊണ്ടുള്ള ക്ലാസുകൾ പ്രധാന ആകർഷണമായി.

തിരുവനന്തപുരം, ഒക്ടോബർ 11, 2022: എൻജിനിയറിങ് വിദ്യാർത്ഥികൾക്കായി വാഹനരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പ് സംഘടിപ്പിച്ച് ആക്സിയ ടെക്നോളജീസ്. ജർമൻ വാഹനനിർമാതാക്കളും ആക്സിയയുടെ ക്ലയന്റുമായ ബിഎംഡബ്ള്യുയുമായി ചേർന്നാണ് “ദി വീൽസ് ഓഫ് ദി ഫ്യൂച്ചർ” എന്ന് പേരിട്ട വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ ബി-ഹബ്ബിൽ ആയിരുന്നു പരിപാടി.

അറുന്നൂറോളം പേർ രജിസ്റ്റർ ചെയ്ത വർക്ക്ഷോപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ 300 എൻജിനിയറിങ് വിദ്യാർഥികൾ പങ്കെടുത്തു. ബിഎംഡബ്‌ള്യുവിന്റെ ഏറ്റവും പുതിയ മോഡൽ 3, മോഡൽ 7 എന്നീ കാറുകളുടെ പ്രദർശനമായിരുന്നു മുഖ്യ ആകർഷണം. വാഹനരംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾകൊള്ളുന്ന ഈ അത്യാധുനിക ആഡംബര കാറുകൾ നേരിൽ കാണാനും പഠിക്കാനും സാധിച്ചത് വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി.

ബ്ലൂംബ്ലൂമിന്റെ സഹകരണത്തോടെ സി.സി.ഐ.ഇ.ടി, ബി-ഹബ്, ടെക്നോപാർക്ക് ടുഡേ എന്നിവരും ഏകദിന വർക്ക്ഷോപ്പിന്റെ നടത്തിപ്പിൽ പങ്കാളികളായി. വാഹനവിപണിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇനി വരാൻ പോകുന്ന പുത്തൻ മാറ്റങ്ങളുടെ ഗതിയും മനസ്സിലാക്കുന്നതിനോടൊപ്പം, വിദ്യാർത്ഥികൾക്ക് വാഹനനിർമാതാക്കളേയും അവർക്ക് നേരിട്ട് ഉപകരണങ്ങൾ നൽകുന്ന ടിയർ 1 കമ്പനികളെയും പരിചയപ്പെടുത്താനുമായിരുന്നു വർക്ക്‌ഷോപ്പ്. അങ്ങനെ ഈ രംഗത്തെ പുത്തൻ തലമുറ സാങ്കേതികമുന്നേറ്റങ്ങൾക്കനുസരിച്ച്‌ അവരുടെ കഴിവുകൾ വികസിപ്പിക്കാനും വർക്ക്ഷോപ്പ് ലക്ഷ്യമിട്ടു.

ബിഎംഡബ്‌ള്യു ഉൾപ്പെടെയുള്ള കാറുകളിലെ ഇലക്ട്രോണിക് കണ്ട്രോൾ യൂണിറ്റുകൾക്ക് വേണ്ടി ലോകത്തെ തന്നെ ഏറ്റവും മികച്ച സോഫ്‌റ്റ് വെയറുകൾ നിർമിച്ച് ശ്രദ്ധേയമായ കമ്പനിയാണ് ആക്സിയ ടെക്നോളജീസ്. ഈ മേഖലയിൽ കഴിവുള്ള വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് പരിശീലനം നൽകാനും അവരെ തൊഴിലിന് പ്രാപ്തരാക്കാനും മുൻപും ആക്സിയ മുൻകൈയെടുത്തിട്ടുണ്ട്. സമാനമായ നിരവധി വർക്ക്ഷോപ്പുകൾ ഇനിയും നടത്താൻ പദ്ധതിയുള്ളതായി കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു.

വാഹനങ്ങളുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും സാങ്കേതികവളർച്ചയും സുസ്ഥിര നയങ്ങളും ഉപഭോക്താക്കളുടെ പുതിയ താല്പര്യങ്ങളും,

ഡിജിറ്റൽവത്‌ക്കരണവും എല്ലാം ഇന്ത്യയിലെ ചെറുപ്പക്കാർക്ക് നിരവധി അവസരങ്ങൾ ലഭ്യമാക്കുമെന്ന് ആക്സിയ ടെക്നോളജീസിന്റെ സ്ഥാപക സി.ഇ.ഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഈ രംഗത്ത് വിദ്യാർത്ഥി സമൂഹത്തിന് വഴികാട്ടാനും മെച്ചപ്പെട്ട നാളേക്കായുള്ള അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കാനും ആക്സിയ ടെക്നോളജി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വാഹന രംഗത്തെ അതീവ താല്പര്യത്തോടെ സമീപിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തി, സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനയപ്പെടുത്തി ആശയങ്ങളും കണ്ടെത്തലുകളും രൂപപ്പെടുത്തുന്ന ഒരു എക്‌സ്പീരിയൻസ് സെന്റർ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്സിയ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധ പാനൽ ഡെലിഗേറ്റുകളുമായി സംവദിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...