തീയറ്ററുകള്‍ തുറക്കാന്‍ മഹാരാഷ്ട്രയും; ആദ്യം തുറക്കുക മുംബൈയില്‍, ഒരു മാസത്തിന് ശേഷം മറ്റു ഭാ​ഗങ്ങളിലുള്ളവയും


മുംബൈ; മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച്‌ മഹാരാഷ്ട്രയും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ ഏഴ് മാസത്തിന് ശേഷമാണ് തുറക്കുന്നത്. മുംബൈയിലെ തീയെറ്ററുകള്‍ ആദ്യം തുറക്കാനാണ് തീരുമാനം. പിന്നീട് ഒരുമാസത്തിന് ശേഷമാകും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും.

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങള്‍ അനുവദിക്കില്ല.

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍, യോഗപരിശീലന സ്ഥാപനങ്ങള്‍ എന്നിവക്കും തുറക്കാന്‍ അനുമതിയുണ്ട്. കൃത്യമായ സാമൂഹിക അകലവും സാനിറ്റൈസേഷനും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

സിനിമാ തീയെറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും രോ​ഗവ്യാപനം രൂക്ഷമായി തുടരുന്ന പല സംസ്ഥാനങ്ങളും ഇത് പരി​ഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്നാടും തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. പത്താം തിയതി മുതലാണ് തമിഴ്നാട്ടില്‍

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...