തിയറ്ററുകള്‍ പൂട്ടി, കനത്ത തിരിച്ചടി

രണ്ടു വര്‍ഷത്തിലേറെ നീണ്ട അടച്ചിടലിനൊടുവില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന തിയറ്ററുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പുതിയ കോവിഡ് നിയന്ത്രണം.

പുതിയ റിലീസ് ചിത്രങ്ങള്‍ വഴി പഴയകാലം വീണ്ടെടുക്കാമെന്നു കരുതിയിരിക്കെയാണ് ജില്ല സി ഗ്രേഡ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതോടെ തിയറ്ററുകള്‍ പൂട്ടി. ബാക്കി മേഖലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളപ്പോള്‍ തിയറ്ററുകള്‍ മാത്രം അടയ്ക്കുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്തെന്നാണ് ഉടമകളും ജീവനക്കാരും ചോദിക്കുന്നത്.

കോവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷം 5 മാസം മാത്രമാണ് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ബാക്കി മാസങ്ങളില്‍ ഉടമകളും തൊഴിലാളികളും ഒരുപോലെ ദുരിതത്തിലായിരുന്നു. ഇളവുകളുടെ ഭാഗമായി തിയറ്ററുകള്‍ തുറക്കുകയും പുതിയ ചിത്രങ്ങള്‍ വന്ന് കാര്യങ്ങള്‍ നേര്‍വഴിക്കു വരികയും ചെയ്യുന്നതിനിടെ വീണ്ടും പൂട്ടിയതോടെ ഇനിയൊരു മടങ്ങിവരവിന് വഴിയില്ലെന്നു കരുതന്നവരാണ് സിനിമാ മേഖലയില്‍ ഏറെയും. കുടുംബങ്ങളെ തിയറ്ററുകളില്‍ എത്തിച്ച്‌ പതുക്കെ പച്ചപിടിക്കാന്‍ തുടങ്ങുകയായിരുന്നു.

മികച്ച ചിത്രങ്ങള്‍ വഴി ജീവശ്വാസം തിരികെ ലഭിച്ചെന്നു കുരുതിയിരിക്കെയാണ് മറ്റൊരടച്ചു പൂട്ടല്‍. തിയറ്റര്‍ മാത്രം അടച്ചതുകൊണ്ട് എങ്ങനെയാണ് രോഗ വ്യാപനം തടയുന്നതെന്നും ജീവനക്കാര്‍ ചോദിക്കുന്നു. റിലീസ് പ്രഖ്യാപിച്ച പല സിനിമകളും ഡേറ്റ് മാറ്റി. വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന തിരുമാലി പ്രദര്‍ശനം മാറ്റി. ദുല്‍ഖര്‍ ചിത്രം സല്യൂട്ട്, നിവിന്‍ പോളി ചിത്രം തുറമുഖം, ആഷിക് അബുവിന്റെ നാരദന്‍ എന്നീ ചിത്രങ്ങളുടെ റിലീസ് നീട്ടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ തിയറ്ററുകളില്‍ തിരികെ എത്തിച്ചു തുടങ്ങിയതായിരുന്നു. തിയറ്ററുകള്‍ തുറന്നെങ്കിലും പകുതി സീറ്റില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. അണുനശീകരണം അടക്കം എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ച ശേഷമാണ് ഓരോ ഷോയും നടത്തിയിരുന്നത്. നഷ്ടത്തിലാണ് ഓടിച്ചിരുന്നതെങ്കിലും ഇതുവഴി കാര്യങ്ങള്‍ സാധാരണ നിലയിലാകും എന്നതായിരുന്നു പ്രതീക്ഷ.

എന്നാല്‍, അതിനിടെ അപ്രതീക്ഷിതമായി വീണ്ടും തിയറ്ററുകള്‍ അടയ്ക്കേണ്ടിവന്നത് നൂറുകണക്കിനു തിയറ്റര്‍ ജീവനക്കാരെയും സിനിമ മേഖലയെ ആകെയും ബാധിക്കുമെന്നും ഉടമകള്‍ പറഞ്ഞു. പലരും കടവും പലിശയുമായി നട്ടം തിരിയുന്നവരാണ്. ലക്ഷക്കണക്കിന് രൂപ പലിശ ഇനത്തില്‍ തന്നെ കുടിശികയുണ്ട്. തിയറ്ററില്‍ നിന്നുള്ള വരുമാനം ലഭിച്ചിട്ടുവേണം, കടങ്ങള്‍ വീട്ടാന്‍. തിയറ്റര്‍ അടയ്ക്കാന്‍ പറയുന്നവര്‍ വരുമാനത്തിനുള്ള മറ്റു വഴികള്‍ കൂടി പറഞ്ഞു തരണം. നികുതിയുടെ കാര്യത്തിലോ വൈദ്യുതി ചാര്‍ജിലോ സര്‍ക്കാര്‍ ഇളവു തരുന്നില്ല. ബാങ്കുകള്‍ക്ക് നല്‍കേണ്ട പലിശയുടെ കാര്യത്തിലും ഇളവില്ല.

എന്നിട്ടും ജോലി െചയ്തു ജീവിക്കാന്‍ കഴിയില്ലെന്നു മാത്രം പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നും തിയറ്റര്‍ ഉടമകള്‍ ചോദിക്കുന്നു. സ്കൂളുകള്‍ അടച്ചിട്ടില്ല, വലിയ ഷോപ്പിങ് മാളുകളില്‍ നിയന്ത്രണമില്ല, ബസുകളിലോ ഹോട്ടലുകളിലോ നിയന്ത്രണമില്ല. പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ചു സാമൂഹിക അകലം ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ മാത്രം അടയ്ക്കണമെന്നു പറയുന്നവര്‍ സ്ഥിരമായി പൂട്ടിയിടാന്‍ ഒരു താഴുകൂടി നല്‍കുന്നതാവും നല്ലതെന്നും അവര്‍ പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...