വെളളിയാഴ്ച മുതല്‍ തിയറ്ററുകളിൽ മലയാള സിനിമകള്‍ എത്തും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട് തിയറ്ററുകള്‍ വീണ്ടും തുറന്നതോടെ വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാസങ്ങള്‍ക്ക് ശേഷം ഇന്നാണ് സിനിമ തിയറ്ററുകള്‍ തുറന്നത്. ഇതര ഭാഷ സിനിമകള്‍ ആണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിച്ചത്. നേരത്തെ നവംബര്‍ ആദ്യവാരത്തോട് കൂടി മാത്രമേവ മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുകയുളളു എന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് വെളളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം ആയത്.

ആറു മാസത്തിനുശേഷം ഒക്ടോബര്‍ 25 നാണ് മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്നത്. 25 മുതല്‍ സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പകുതിപ്പേര്‍ക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...