കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍. രാജ്യത്തെ 29.5 ലക്ഷം വിദേശികളില്‍ പത്ത് ലക്ഷത്തിലേറെ പേര് ഇന്ത്യക്കാരാണ്.
സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് പുതിയ വിവരങ്ങള്‍. ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം മലയാളികളാണ്.
സിവില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 44 ലക്ഷത്തി അറുപത്തി നാലായിരമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.
കഴിഞ്ഞ രണ്ട് വര്‍ഷം വിദേശി ജനസംഖ്യയില്‍ കുറവ് വന്നെങ്കിലും, വിദേശികള്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നു. അതേസമയം, സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായതായും കണക്കുകള്‍ കാണിക്കുന്നു.
ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേര് ഇവിടെ താമസിക്കുന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. ജന സാന്ദ്രതയില്‍ അഹമ്മദി ഗവര്‍ണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണ്.
അതിനിടെ രാജ്യത്ത് അപ്പാര്‍ട്ട്മെന്റുകളുടെ ശരാശരി വാടക ഉയര്‍ന്ന് വരുന്നതായി കുവൈത്ത് ഫിനാന്‍സ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സാമ്ബത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1.4 ശതമാനം വര്‍ദ്ധിച്ച് അപ്പാര്‍ട്ട്മെന്റ് വാടക 326 ദിനാറും സ്വകാര്യ വീടുകളുടെ വാടക 5.3 ശതമാനം ഉയര്‍ന്ന് 583 ദിനാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.