ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ്

ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച്‌ ഐ എം എ ഉത്തരാഖണ്ഡ് രംഗത്തെത്തി. ബാബ രാംദേവ് ആലോപതി ചികിത്സ രീതിയെ പറ്റി നടത്തിയ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്യുകയും, രേഖാമൂലം മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ 1000 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ വിഡിയോയില്‍ അലോപ്പതി ഒരു മുടന്തന്‍ ശാസ്ത്രമാണെന്നും രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച്‌ ആലോപ്പതി ചികിത്സയിലൂടെയാണ് ലക്ഷങ്ങള്‍ മരിക്കുന്നതെന്നും പറഞ്ഞിരുന്നു.

ഇതിനെതിരെ ഐ എം എ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബാബ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തിയതോടെയാണ് ബാബ രാംദേവ് മാപ്പ് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസം വീണ്ടും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി ബാബ രാംദേവ് രംഗത്തെത്തി.

ആലോപ്പതി മരുന്ന് ഉപഗോഗിച്ച്‌ രോഗം മാറ്റാന്‍ സാധിക്കില്ലെന്നും പ്രമേഹരോഗികളെ മരുന്ന് കൊടുത്ത് ആയുഷ്‌കാലം രോഗികളാക്കുകയാണ് അലോപ്പതി ചെയ്യുന്നതെന്ന് ബാബ രാംദേവ് ആരോപിച്ചു. ഇതിനെതിരെയാണ് ഐ എം എ മാനനഷ്ടത്തിനു നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഐ എം എ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...