എറണാകുളം: തൃക്കാക്കരയില്‍ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഹൈകോടതി അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് അരുണ്‍. മുമ്ബ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിയെക്കുറിച്ച് ധാരണയായത്. നേരത്തെ യു.ഡി.എഫ് ഉമ തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവുമെന്ന് ചര്‍ച്ചകള്‍ക്കായി എറണാകുളത്തെത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും വ്യക്തമാക്കിയിരുന്നു.
സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുണ്‍കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ പാര്‍ട്ടിയേയും സര്‍ക്കാറിനേയും പ്രതിരോധിച്ച് നിരവധിവേദികളില്‍ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.