തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌; നൂറ് തികയ്ക്കുമെന്നതിൽ സംശയമില്ലെന്ന്‌ ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫ്. താൻ തുടക്കം മുതലേ തന്നെ വലിയ ആത്മവിശ്വാസത്തിലാണെന്നും ഓരോ ദിവസവും അത് വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറ് സീറ്റ് തികയ്ക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കം മുതൽ താൻ സംസാരിക്കുന്നത് വികസനത്തെ കുറിച്ചാണെന്നും ഇക്കാര്യത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണവും സ്നേഹവും ആത്മവിശ്വാസം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോ ജോസഫിനെതിരായ വ്യാജ വിഡിയോ പ്രചാരണത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും തള്ളി പറഞ്ഞു. അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഡോക്ടർ ദയയുടെ കൂടെയാണ് താൻ നിൽക്കുന്നതെന്ന് ഉമ പറഞ്ഞു. മറ്റുള്ളവർക്ക് ഇത് തമാശയായിരിക്കാം. പക്ഷേ ഇത് ബാധിക്കുന്നത് നമ്മുടെ ജീവിതത്തെയാണ്. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഡോ. ദയയ്ക്ക് ഇത് തങ്ങളല്ല എന്ന് പറഞ്ഞാൽ തീർന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ വിഡിയോയിലുള്ള വ്യക്തികൾക്ക് എത്രമാത്രം വേദനയുണ്ടാക്കും എന്നതും മറക്കരുത്. ജോ ജോസഫിനെതിരായ വിഡിയോ ഫോർവേർഡ് ചെയ്യപ്പെടുന്നത് തെറ്റാണ്. ആരാണ് ഈ വ്യാജ വിഡിയോ നിർമിച്ചതെന്ന് കണ്ടെത്തണം. അവർക്ക് ശിക്ഷ കിട്ടണം. ഫോർവേർഡ് ചെയ്ത വ്യക്തികളെയല്ല, വിഡിയോ നിർമിച്ചവരെയാണ് പിടിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...