തൃശ്ശൂര്‍: വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകന് ഡോ. എസ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് സുനില്‍കുമാറിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സുഹ്യത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ഇതിനിടെ സുനില്‍ നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത് വന്നു. വാട്സാപ്പില്‍ സുനില്‍ കുമാര്‍ അയച്ച മെസ്സേജുകള്‍ പങ്ക് വെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. പീഡന കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ് സുനില്‍ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായാണ് പൊലീസില്‍ നല്കിയ പരാതി. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് പൊലീസ് മോശമായി പെരുമാറിയതായും ആരോപിച്ച് വിദ്യാര്ത്ഥികള്പ്രതിഷേധവുമായി രംഗത്തെത്തി.
സൗഹൃദം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.