തൃത്താലയില്‍ അരങ്ങൊരുങ്ങുന്നത്​ എം.ബി. രാജേഷ്​ – വി.ടി. ബല്‍റാം പോരാട്ടത്തിന്​

പാലക്കാട്​: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്​ ജില്ലയിലെ തൃത്താലയില്‍ മുന്‍ എം.പി എം.ബി. രാജേഷിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അരങ്ങൊരുങ്ങുന്നത്​ വമ്ബന്‍ പോരാട്ടത്തിന്​. കോണ്‍ഗ്രസിലെ യുവ നേതാവ്​ വി.ടി. ബല്‍റാമാണ്​ നിലവില്‍ ഇവിടത്തെ എം.എല്‍.എ. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നുപേര്‍ക്ക് ഇളവ് നല്‍കാന്‍ സി.പി.എം നേതൃയോഗം തീരുമാനിച്ചതോടെയാണ്​ എം.ബി. രാജേഷ്​ സീറ്റ്​ ഉറപ്പിച്ചത്​​. തൃത്താലയില്‍ ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശവും രാജേഷിന്​ തുണയായി. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പില്‍ വി.കെ. ശ്രീകണ്​ഠനാണ്​ എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയത്​.

2011 മുതല്‍ തൃത്താല മണ്ഡല​ത്തിലെ നിയമസഭാ സാമാജികനാണ് ബല്‍റാം. 2011ല്‍ 3197 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞതവണ സുബൈദ ഇസ്​ഹാഖായിരുന്നു ഇവിടെ സി.പി.എം സ്​ഥാനാര്‍ഥി. അന്ന്​ 10547 വോട്ടിനായിരുന്നു​ ബല്‍റാമിന്‍റെ വിജയം. അതേസമയം, 1991 മുതല്‍ 2006 വരെ തൃത്താല സി.പി.എമ്മിനെയാണ്​ തുണച്ചിരുന്നത്​.

ഇ​ട​തു​വ​ല​ത്​ മു​ന്ന​ണി​ക​ള്‍​ക്ക്​ സാ​ര​ഥ്യ​മ​രു​ളി​യ തൃത്താല

ഇ​ട​തു​വ​ല​ത്​ മു​ന്ന​ണി​ക​ള്‍​ക്ക്​ സാ​ര​ഥ്യ​മ​രു​ളി​യ ച​രി​ത്രം തൃ​ത്താ​ല​ക്കു​ണ്ട്. മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ വ​ല​ത് മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യ​തും ച​രി​ത്രം. 1965ല്‍ ​മ​ണ്ഡ​ലം നി​ല​വി​ല്‍ വ​ന്ന​തെ​ങ്കി​ലും ’67ലാ​ണ് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അ​ക്കാ​ല​ത്ത് പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ലാ​ണ് തൃ​ത്താ​ല ഉ​ള്‍പ്പെ​ട്ടി​രു​ന്ന​ത്‌.

എ​സ്.​സി സം​വ​ര​ണ മ​ണ്ഡ​ലം കൂ​ടി​യാ​യി​രു​ന്നു. ആ​ദ്യ അ​ങ്ക​ത്തി​ല്‍ സി.​പി.​എം പ്ര​തി​ധി​ധി ഇ.​ടി. കു​ഞ്ഞ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് വ​ര്‍ഷ​ത്തി​ന് ശേ​ഷം 1970ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച വെ​ള്ള ഇൗ​ച്ച​ര​ന്‍ വി​ജ​യി​ക്കു​ക​യും മ​ന്ത്രി​സ​ഭാം​ഗ​മാ​കു​ക​യും ചെ​യ്​​തു.

പി​ന്നീ​ടു​ള്ള നാ​ല് തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍ഗ്ര​സ് ത​ന്നെ​യാ​ണ് തൃ​ത്താ​ല​യെ ന​യി​ച്ച​ത്. ’77ല്‍ ​ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ മ​ഹാ​രാ​ഷ്​​ട്ര ഗ​വ​ര്‍ണ​ര്‍ ആ​യി​രു​ന്ന കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ കോ​ണ്‍ഗ്ര​സ് പ​ക്ഷം കാ​ത്ത് നി​യ​മ​സ​ഭ​യി​ലെ​ത്തി. ’80ല്‍ ​വീ​ണ്ടും എ​സ്.​സി സം​വ​ര​ണ​മാ​ക്കി.

ആ ​വ​ര്‍​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ എം.​പി. താ​മി​യി​ലൂ​ടെ യു.​ഡി.​എ​ഫ് മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി. ര​ണ്ട് വ​ര്‍ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ​ത​ന്നെ കെ.​കെ. ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു വി​ജ​യം. അ​ദ്ദേ​ഹം കെ. ​ക​രു​ണാ​ക​ര​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി.

എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്​ 13 മാ​സം മാ​ത്ര​മേ മ​ന്ത്രി​സ്ഥാ​ന​ത്ത്​ ഇ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. 1983 ആ​ഗ​സ്​​റ്റി​ല്‍ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു. 1987ല്‍ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ള്‍ എം.​പി. താ​മി വീ​ണ്ടും തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി​ന്നീ​ട്, 1991ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​ശേ​ഷം മ​ണ്ഡ​ലം ഇ​ട​ത്തോ​ട്ട്​ ചാ​ഞ്ഞു. ഇ. ​ശ​ങ്ക​ര​നി​ലൂ​ടെ സി​പി.​എം മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു.

1996ലും 2001​ലും വി.​കെ. ച​ന്ദ്ര​നി​ലൂ​ടെ​യും 2006ല്‍ ​ടി.​പി. കു​ഞ്ഞു​ണ്ണി​യി​ലൂ​ടെ​യും ഇ​ട​തു​പ​ക്ഷം മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി. 2011ല്‍ ​തൃ​ത്താ​ല​യെ പൊ​ന്നാ​നി ലോ​ക്​​സ​ഭ​യോ​ട്​ ചേ​ര്‍ത്തു. തൃ​ത്താ​ല ബ്ലോ​ക്കി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്ന്​ തി​രു​വേ​ഗ​പ്പു​റ​യെ പ​ട്ടാ​മ്ബി മ​ണ്ഡ​ല​ത്തി​ലേ​ക്കും പ​ക​രം പ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ തൃ​ത്താ​ല​യി​ലേ​ക്കും മാ​റ്റി.

രൂ​പം​മാ​റി ജ​ന​റ​ല്‍ സീ​റ്റാ​യ തൃ​ത്താ​ല​യി​ല്‍ വി.​ടി. ബ​ല്‍റാ​മി​നെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി. സി.​പി.​എം നേ​താ​വ്​ പി.​കെ. മ​മ്മി​കു​ട്ടി​യാ​യി​രു​ന്നു എ​തി​രാ​ളി. 3197 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ക​ന്നി​ക്കാ​ര​ന്‍ ബ​ല്‍​റാം ഇ​ട​ത് മു​ന്നേ​റ്റ​ത്തി​ന്​ ത​ട​യി​ട്ടു. അ​തി​ന് ശേ​ഷം 2016ല്‍ ​മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ് സു​ബൈ​ദ ഇ​സ്ഹാ​ക്കി​നെ തോ​ല്‍​പി​ച്ച്‌​ ബ​ല്‍റാം ത​ന്നെ ര​ണ്ടാം അ​ങ്ക​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചു. 2011ല്‍ ​ബി.​ജെ.​പി​ക്ക് 5899 വോ​ട്ട്​ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​ 2016ല്‍ ​അ​ത്​ 14,570ഉം ​വോ​ട്ടു​ക​ളാ​യി വ​ര്‍​ധി​ച്ചു. ആ​ന​ക്ക​ര, ക​പ്പൂ​ര്‍, പ​ട്ടി​ത്ത​റ, തി​രു​മി​റ്റ​കോ​ട്, തൃ​ത്താ​ല, ചാ​ലി​ശ്ശേ​രി, നാ​ഗ​ല​ശ്ശേ​രി, പ​രു​തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്​ തൃ​ത്താ​ല മ​ണ്ഡ​ലം.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വി​ല​യി​രു​ത്തു​േ​മ്ബാ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ട​തും വ​ല​തും ഏ​റ​ക്കു​റെ ബ​ലാ​ബ​ല​ത്തി​ലാ​ണ്. തൃ​ത്താ​ല ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ 14 ഡി​വി​ഷ​നി​ല്‍ 12ഉം ​നേ​ടി എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍ത്തി. തി​രു​മി​റ്റ​കോ​ട്, തൃ​ത്താ​ല, നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം ത​ന്നെ​നി​ന്നു. ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് നി​ല​നി​ര്‍ത്തി. അ​തോ​ടൊ​പ്പം ഇ​ട​തി​െന്‍റ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ട്ടി​ത്ത​റ​യും പ​രു​തൂ​ര്‍, ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ള്‍ യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. ഇ​രു​പ​ക്ഷ​വും തു​ല്യ​നി​ല​യി​ലാ​യ ക​പ്പൂ​രി​ല്‍ ടോ​സി​ലൂ​ടെ സി.​പി.​എം പ്ര​സി​ഡ​ന്‍​റ് സ്ഥാ​ന​ത്തെ​ത്തി. വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​നം കോ​ണ്‍ഗ്ര​സി​നും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...