അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യയും അയല്‍ക്കാരായ ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടാനിറങ്ങുമ്ബോള് ജയത്തില്‍ കുറഞ്ഞൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല.
സെമി പ്രതീക്ഷ നിലനിര്‍ത്താനാണ് ഇന്ത്യന്‍ പട ഇന്നിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. സ്റ്റാര്‍ സ്പോര്‍ട്ട്സ് നെറ്റ് വര്‍ക്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം.
അതേസമയം മത്സരത്തിനു മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പെയ്തത്. മഴ പെയ്യാന്‍ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് ബംഗ്ലാദേശിനെതിരെയും അടുത്ത ദിവസം സിംബാബ് വേയ്ക്കുമെതിരായ മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.
മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്കു വലിയ തിരിച്ചടിയാകും. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതമാവും. നിലവില്‍ ഗ്രൂപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റണ്‍ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്.