ന്യൂയോര്‍ക്ക്;ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
1987 ജൂലൈ 11നാണ് ലോകജനസംഖ്യ 500 കോടിയായത്. 1950നുശേഷം ആദ്യമായി ജനസംഖ്യാവര്‍ധന 2020ല്‍ ഒരു ശതമാനത്തില്‍ താഴെയായി. 2023ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ചൈനയില്‍ 142 കോടിയും ഇന്ത്യയില്‍ 141 കോടിയുമാണ് ജനസംഖ്യ.