ടോക്കിയോ ഒളിംപിക്സ്: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചു. 25-കാരിയായ കൗർ യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന അമേരിക്കയുടെ വലാറി(66.42 മീറ്റർ) മാത്രമാണ് കമല്‍പ്രീതിന് മുന്നിൽ എതിരാളിയായുള്ളത്. സെമി ഫൈനലിൽ മികച്ച പ്രകടനം തന്നെയാണ് ഇരുവരും കാഴ്ചവെച്ചത്.

ഓഗസ്റ്റ് 2നു വൈകുന്നേരം 4.30ക്കാണ് ഫൈനല്‍ നടക്കുക. 60.29 മീറ്റർ പ്രയത്നത്തോടെ ആരംഭിച്ച കൗർ പിന്നീട് 63.97, 64 മീറ്റർ എന്നിങ്ങനെ ദൂരം മെച്ചപ്പെടുത്തി. ഓരോ റൗണ്ടിലും 3 ത്രോകൾ വീതായിരിക്കും ഓരോ മത്സാരാർത്ഥിക്കും ലഭിക്കുക. രണ്ട് യോഗ്യതാ റൗണ്ടുകളിലും 64 മീറ്റർ അല്ലെങ്കിൽ കുറഞ്ഞത് 12 മികച്ച പ്രകനങ്ങൾ കാഴ്ചവെച്ചവരാണ് ഫൈനലിലേക്ക് പ്രവേശിക്കുക.

ക്രൊയേഷ്യയുടെ സ്വർണ്ണ മെഡൽ ജേതാവ് സാന്ദ്ര പെർകോവിച്ചിനെയും (63.75 മീറ്റർ) ക്യൂബയുടെ നിലവിലെ ലോക ചാമ്പ്യൻ യാമി പെരസിനെയും (63.18) കൗർ മറികടന്നാണ് വിജയിച്ചത്. പെർകോവിച്ച് മൂന്നാം സ്ഥാനത്തും പെരസ് ഏഴാം സ്ഥാനത്തും യോഗ്യത നേടി. അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു താരം സീമ പൂനിയ ഫൈനലിലെത്താതെ പുറത്തായി. 60.57 ദൂരം മാത്രമേ എറിയാനായുള്ളു.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...