യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ടോവിനോ തോമസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപത്നിയുടെ ക്രിസ്മസ് സമ്മാനത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം.
നിക്കോണ്‍ ക്യാമറയാണ് ഭാര്യ ലിഡിയ ടൊവിനോയ്ക്ക് നല്‍കിയിരിക്കുന്നത്.”കൊള്ളാം, ഇതിനെക്കാള്‍ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി ടോവിനോ കുറിച്ചു.