കളമശ്ശേരി: പരാതിയുമായി സ്റ്റേഷനിലെത്തിയ ട്രാന്സ്ജെന്ഡറുകള് അക്രമാസക്തരായി. സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും പൊലീസിനും പരിക്കേറ്റു. കളമശ്ശേരി സ്റ്റേഷനുമുന്നില്‍ രാത്രി ഒമ്ബതരയോടെയാണ് സംഭവം.
ഞായറാഴ്ച ട്രാന്സ്ജെന്ഡറുകളില് ഒരാള്‍ താമസസ്ഥലത്തുവെച്ച് മറ്റൊരാളെ കളിയാക്കുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. ഇതിനെതിരെ സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്കി.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇയാള്‍ വീണ്ടും താമസസ്ഥലത്തെത്തി ശല്യംചെയ്തതായി കാട്ടി വീണ്ടും പരാതി നല്കി. പരാതിയില്‍ പറയുന്നയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്റ്റേഷനില്‍ സംഘടിതമായെത്തി ബഹളംവെച്ചു. തുടര്‍ന്ന് സ്റ്റേഷന് പുറത്തിറങ്ങിയ ഇവര്‍ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരെ തിരിയുകയും അക്രമാസക്തരാവുകയുമായിരുന്നു. ഇതോടെയാണ് ലാത്തിവീശിയത്.