ദുബായ്: കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ. ഏര്‍പ്പെടുത്തി.
പൂര്‍ണമായും വാക്സിന് സ്വീകരിച്ച പൗരന്മാര് യാത്രാനുമതിക്കായ രാജ്യത്തെ കൊവിഡ് മാന്ദണ്ഡ പ്രകാരം ബൂസ്റ്റര്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചിരിക്കണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. പുതിയ തീരുമാനം ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും.
ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കുന്നതില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവര്‍ക്ക് നിയമം ബാധകമല്ല. അതേ സമയം കൊവിഡ് വാക്സിന് സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗ്രീന്‍പാസ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എടുത്തിരിക്കുന്നത്.