രാജദ്രോഹക്കുറ്റം: അയിഷ സുല്‍ത്താനക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അശോക് മേനോനാണ് ഹര്‍ജി പരിഗണിച്ച്‌ ജാമ്യം അനുവദിച്ചത്.

ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാരങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി അയിഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയില്‍ ജൂണ്‍ 17ന് താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അറസ്റ്റിന് ശേഷം വിണ്ടു ചോദ്യം ചെയ്യണമെങ്കില്‍ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്നും അന്ന് വ്യവസ്ഥചെയതിരുന്നു.തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അയിഷ കവരത്തിയിലെത്തി. അതേസമയം അയിഷ സുല്‍ത്താനയെ കവരത്തി പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മൂന്നാംതവണയാണ് കവരത്തി പൊലീസ് ആയിഷയെ ചോദ്യംചെയ്യുന്നത്. രണ്ടരമണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. മടങ്ങാന്‍ അനുമതി ലഭിച്ചതിനാല്‍ കോവിഡ് പരിശോധനയ്ക്കുശേഷം ശനിയാഴ്ച കൊച്ചിയിലേക്ക് തിരിക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് ആയിഷ സുല്‍ത്താന ചോദ്യംചെയ്യലിനായി കവരത്തി പൊലീസില്‍ ഹാജരായത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....