ഇന്ത്യയിലെ ഏറ്റവുംവലിയ ഷോപ്പിങ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാള്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങും.
നാളെ മുതല്‍ ജനങ്ങള്‍ക് ഷോപ്പിങ് നടത്താം. കഴക്കൂട്ടം-കോവളം ബൈപാസില്‍ ആക്കുളത്ത് 3 നിലകളിലായി 20 ലക്ഷം ചതുരശ്രയടിയിലാണു മാള്‍ നിര്‍മിച്ചിരിക്കുന്നത്. 2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് മാളിന്റെ മുഖ്യ ആകര്‍ഷണം.
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തിരുവനന്തപുരം ലുലു മാളിനുള്ളില്‍ .
ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രിറ്റ് എന്നിവയുമുണ്ട്. 200 രാജ്യാന്തര ബ്രാന്‍ഡുകള്‍ക്കൊപ്പം കുടുംബശ്രീ, ഖാദി ഉല്പന്നങ്ങളും ലുലു മാളിലുണ്ടാകും. 2500 പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന ഫുഡ് കോര്‍ട്ടും ഒരുങ്ങികഴിഞ്ഞു .കുട്ടികള്‍ക്കായി 80000 ചതുരശ്രയടിയില്‍ ഫണ്‍ട്യൂറ എന്ന പേരില്‍ എന്റര്ടെയ്ന്മെന്റ് സെന്ററുണ്ട്.
മാളിനകത്ത് കേബിള്‍ കാറില്‍ ചുറ്റാന്‍ സിപ് ലൈന്‍ സര്‍വീസുമുണ്ട്. പിവിആര്‍ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പര്‍ പ്ലക്സ് തിയറ്റര്‍ ഉടന്‍ തന്നെ തുറക്കും. 8 നിലകളുള്ള മള്‍ട്ടി ലെവല്‍ സംവിധാനത്തില്‍ 3500 അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്കു പ്രവേശിക്കാനും പുറത്തെത്താനുമായി പാര്‍ക്കിങ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിങ് ഗൈഡന്‍സ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേക്കു കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍വീസുകളുമുണ്ടാകും.
മാളില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ.യൂസഫലി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 പേരെ ലുലു ജീവനക്കാരായി ഇതിനോടകം നിയമിച്ചു കഴിഞ്ഞു . ഇതില്‍ 100 പേര് ആക്കുളം നിവാസികളാണ്. മാളിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി മോട്ടറൈസ്ഡ് വീല്‍ ചെയര്‍ ഉള്‍പ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി, ഡയറക്ടര്‍മാരായ എ.വി.അനന്ത് റാം, എം.എ.നിഷാദ്, വി.നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം യൂസഫലി പറഞ്ഞു.