സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം; ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കൊമാക്, ഷവോമി എന്നിവയുള്‍പ്പെടെയുള്ള ഒമ്പത് കമ്പനികളെ പെന്റഗണിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കരിമ്പട്ടികയില്‍പെട്ട ഈ കമ്പനികളില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുന്നതിന് അമേരിക്കന്‍ നിക്ഷേപകര്‍ ഇതോടെ നിര്‍ബന്ധിതരാകും.

കൊമാക്, ഷവോമി എന്നീ കമ്പനികള്‍ക്ക് പുറമേ അഡ്വാന്‍സ്ഡ് ഫാബ്രിക്കേഷന്‍ എക്യുപ്‌മെന്റ് ഇന്‍കോര്‍പറേഷന്‍സ്, ലുവോകുങ് ടെക്‌നോളജി കോര്‍പ്, ബീജിങ് ഷോങ്കുവാന്‍കുങ് ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് സെന്റര്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്, ഗ്രാന്‍ഡ് ചൈന എയര്‍ കോ ലിമിറ്റഡ്, ഗ്ലോബല്‍ ടോണ്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണല്‍ ഏവിയേഷന്‍ ഹോള്‍ഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...