തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ട്രംപ്

യുഎസ് തെരഞ്ഞെടുപ്പില്‍ പരാജിതനായതിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ ഡോണള്‍ഡ് ട്രംപ് പുറത്താക്കി. നാലുവര്‍ഷത്തിനിടെ ട്രംപിന്റെ നാലാമത്തെ പെന്റഗണ്‍ മേധാവിയാണ് മാർക്ക് എസ്പർ. പകരം ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫിസറുമായ ക്രിസ്റ്റഫര്‍ മില്ലറെ ആക്റ്റിങ് ഡിഫന്‍സ് സെക്രട്ടറിയായി നിയമിച്ചു.

തോൽവിക്ക് പിന്നാലെ കടുത്ത പല നടപടികളും ട്രംപ് സ്വീകരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും എസ്പറിനെ പുറത്താക്കിയത് ഞെട്ടിച്ചുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. 70 ദിവസം കൂടി തനിക്ക് വൈറ്റ്ഹൗസിലുള്ള അധികാരം ഉപയോഗിച്ചാണ് ട്രംപ് എസ്പറെ പുറത്താക്കിയത്.

ട്രംപിന്റെ തീരുമാനം വന്നതിനു പിന്നാലെ മില്ലര്‍ വൈറ്റ്ഹൗസിലെത്തി സ്ഥാനമേറ്റെടുത്തു. 2001ല്‍ അഫ്ഗാനിസ്ഥാനിലും 2003ല്‍ ഇറാഖിലും പ്രത്യേക സേനയെ വിന്യസിച്ച മില്ലർ 31 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം സര്‍ക്കാറിന്റെ രഹസ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും രഹസ്യാന്വേഷണത്തെക്കുറിച്ചുമുള്ള ഉപദേഷ്ടാവായി. 2018-2019ല്‍ ഭീകരവിരുദ്ധ, അന്തര്‍ദേശീയ ഭീഷണികളെക്കുറിച്ച്‌ വൈറ്റ് ഹൗസ് ഉപദേശകനായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...