ട്രംപ്​ നിര്‍ത്തിയ ഇറാന്‍ ആണവ ചര്‍ച്ചക്ക്​ ഒരുക്കമെന്ന്​ ബൈഡന്‍

മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ അവസാനിപ്പിച്ച ഇറാന്‍ ആണവ ചര്‍ച്ചയിലെ പങ്കാളിത്തം പുനരാംഭിക്കാന്‍ ബൈഡന്‍ ഭരണകൂടം. യൂറോപ്യന്‍ യൂനിയന്‍ മേല്‍ക്കൈയില്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ച ചര്‍ച്ചയില്‍ പ​ങ്കെടുക്കാമെന്ന്​ യു.എസ്​ അറിയിച്ചു. 2015ല്‍ ലോക വന്‍ശക്​തികള്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാര്‍ പുനഃസ്​ഥാപിക്കുന്നതി​െന്‍റ ഭാഗമായാണ്​ നടപടി. ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും നടത്തുന്ന സംഭാഷണങ്ങളില്‍ അമേരിക്കയും പങ്കാളിയാകുമെന്ന്​ യു.എസ്​ വിദേശകാര്യ വക്​താവ്​ നെഡ്​ പ്രൈസ്​ പറഞ്ഞു.

ഉപരോധം ഇളവു ചെയ്യാമെന്ന വ്യവസ്​ഥയില്‍ ഇറാനു മേല്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച്‌​ 2015ലാണ്​ ലോക വന്‍ശക്​തികള്‍ കരാറിലൊപ്പുവെച്ചിരുന്നത്​. എന്നാല്‍, കരാറില്‍നിന്ന്​ പിന്‍വാങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ പ്രഖ്യാപിച്ചു. 2018ലായിരുന്നു ഇറാനെ ഞെട്ടിച്ച്‌​ ട്രംപി​െന്‍റ പിന്‍മാറ്റം. തൊട്ടുപിറകെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്​തു.

ജോ ബൈഡന്‍ അധികാരത്തിലെത്തിയ ഉടന്‍ ചര്‍ച്ച പുനരാരംഭിക്കാമെന്ന്​ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ചൈനക്കെതിരെ പഴയ നിലപാടില്‍ വിട്ടുവീഴ്​ചയില്ലെന്ന്​ ബൈഡന്‍ പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ചര്‍ച്ച എത്രകണ്ട്​ മുന്നോട്ടുപോകുമെന്ന്​ കണ്ടറിയണം.

യു.എസ്​ പിന്‍മാറ്റവും പുതിയ ഉപരോധവും ആരംഭിച്ചതിന്​ പിറകെ ആണവ പദ്ധതികള്‍ ഇറാന്‍ പുനരാരംഭിച്ചിരുന്നു. അത്യാധുനിക സെന്‍ട്രിഫ്യൂഗുകളുടെ നിര്‍മാണത്തിനു പുറമെ യുറേനിയം ഉപയോഗിച്ച്‌​ ആയുധം വികസിപ്പിക്കാനും ഇറാന്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആണവ കരാറിലേക്ക്​ ഇറാന്‍ തിരിച്ചെത്തണമെന്ന്​ യു.എസിനു പുറമെ യു.കെ, ഫ്രാന്‍സ്​, ജര്‍മനി എന്നിവ ചേര്‍ന്ന്​ വ്യാഴാഴ്​ച ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേ സമയം, നേരത്തെ ട്രംപ്​ ഇറാന്‍ ഉദ്യോഗസ്​ഥര്‍ക്കുമേല്‍ അടിച്ചേല്‍പിച്ച യാത്ര വിലക്കുള്‍പെടെ പുതിയ ഉപരോധ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബൈഡന്‍ ഉത്തരവിട്ടു. യു.എന്‍ ഉപരോധം വീണ്ടും സ്​ഥാപിക്കാനുള്ള ട്രംപ്​ സമ്മര്‍ദവും വേണ്ടെന്നുവെക്കുകയാണെന്ന്​ യു.എസ്​ അറിയിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...