ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസര്‍ സ്ഥാനം ഒഴിയുന്നു

ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസര്‍ സ്ഥാനം ഒഴിയുന്നു. നിയമിതനായി ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. താത്കാലികമായി നിയമിതനായ ധര്‍മ്മേന്ദ്ര ചതുര്‍ ആണ് സ്ഥാനം ഒഴിയുന്നത്. ഇതോടെ ഇന്ത്യയില്‍ ട്വിറ്ററിന് പരാതി പരിഹാര ഓഫിസര്‍ ഇല്ലാതാവും.

പുതിയ ഐ.ടി ഭേദഗതി നിയമപ്രകാരം ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ സ്ഥിരമായി പരാതി പരിഹാര ഓഫിസര്‍ നിര്‍ബന്ധമാണ്. മറ്റ് സമൂഹമാധ്യമങ്ങള്‍ എല്ലാം ഈ തസ്തികയില്‍ സ്ഥിര നിയമനം നടത്തിയപ്പോള്‍ ട്വിറ്റര്‍ താത്കാലികമായാണ് നിയമനം നടത്തിയത്. ഇതേ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ കേന്ദ്ര ഐ.ടി. മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു.

ധര്‍മേന്ദ്ര ചതുറിനെ നിയമിച്ചതിന് ശേഷവും ട്വിറ്റര്‍ ഇദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെയുള്ള പരാതികളില്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. ട്വിറ്ററിനെതിരെ ഇന്ത്യയില്‍ നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....