ന്യൂയോര്‍ക്ക് : ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് മാര്‍ക്കിന് ചാര്‍ജ് ഈടാക്കുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.
ബ്ലൂ ടിക്ക് നിലനിറുത്താന്‍ അക്കൗണ്ട് ഉടമകള്‍ പ്രതിമാസം 19.99 ഡോളര്‍ ( 1,655 രൂപ ) സബ്സ്ക്രിപ്ഷന് ഫീ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസം തന്നെ പുതിയ ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വന്നേക്കും. റിപ്പോര്‍ട്ടുകള്‍ ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, യൂസര്‍ വെരിഫിക്കേഷന് നടപടികളില്‍ മാറ്റം വരുത്തുമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.