രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാന്‍ ആര്‍ ടി പി സി ആറിന്റെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നിലവില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത നിലപാട് ആണ് സ്വീകരിക്കുന്നത്. സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കുന്നത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണ്.

നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഡി ഈ ആവശ്യം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകള്‍ ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ന ിരവധി സംഘടനകള്‍ ഇതിനു മുന്നേ തന്നെ കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ എല്ലാം തുടര്‍ച്ചയായിട്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിര്‍ദേശം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...