ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ കളിക്കാരുടെ പേര് ബി.സി.സി.ഐ പരസ്യപ്പെടുത്തിയിട്ടില്ല. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ക്ക് ഇതിനോടകം തന്നെ നെഗറ്റീവ് ആയിട്ടുണ്ട്. മറ്റൊരു താരം കഴിഞ്ഞ ഏഴ് ദിവസമായി ക്വാറന്റൈനിലാണ്. രണ്ട് പേര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 18 ന് വീണ്ടും ടെസ്റ്റ് ചെയ്യും. കളിക്കാര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നു തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പ് നല്കി. ജൂലൈ 20 മുതല്‍ 22 വരെ ഇന്ത്യയുടെ പരിശീലന മത്സരം നടക്കും. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തുടരുകയാണ് കോഹ്ലിയും സംഘവും. ഈ മാസം 20ന് സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂർ തുടങ്ങുന്നത്. ആഗസ്ത് നാലിനാണ് ആദ്യ ടെസ്റ്റ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്
Similar Articles
ലക്നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്
ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...
ഐപിഎല്ലിൽ അഭിമാന പോരാട്ടം, ചെന്നൈയും മുംബൈയും നേർക്കുനേർ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ധോണിക്കും കൂട്ടർക്കും പ്ലേ-ഓഫ് സാധ്യതകൾ നില നിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. പരുക്കിനെ തുടർന്ന് മുൻ നായകൻ രവീന്ദ്ര ജഡേജ പുറത്തായത് സി.എസ്.കെയ്ക്ക്...
Comments
Most Popular
സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന് കേന്ദ്രത്തിലേക്ക്
മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന് ഇ ശ്രീധരന്. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...
ലക്നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്
ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...
എറണാകുളത്ത് ശക്തമായ മഴ; നഗരത്തില്‍ വെള്ളക്കെട്ട്
എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്.
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...