ഐപിഎലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ പഞ്ചാബിനെയും രാജസ്ഥാന്‍ കൊല്‍ക്കത്തയെയും നേരിടും

അജ്‌മൽ പി എ ||OCTOBER 07,2021

ഐപിഎല്‍ സീസണിലെ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ ഒരേ ദിവസം, ഒരേ സമയം. ആദ്യമായാണ് പ്ലേഓഫിനു മുന്‍പത്തെ രണ്ട് കളികള്‍ ഒരേ സമയത്ത് നടക്കുന്നത്. ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസം ഒരെണ്ണം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നും രണ്ടാം മത്സരം രാത്രി 7.30 നുമാണ് നടക്കാറുള്ളത്. എന്നാല്‍, ലീഗിലെ അവസാന രണ്ട് കളികള്‍ ഇത്തവണ ഒരേസമയത്ത് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ എട്ടിനാണ് ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍.

ഒരു മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ രണ്ട് കളികളും നാളെ (ഒക്ടോബര്‍ 8) വൈകിട്ട് 7.30 നാണ് ആരംഭിക്കുക.

പ്ലേ ഓഫിലേക്ക് നാലാമതെത്തുന്ന ടീം ഏതായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...