ദുബായ് : യുഎഇയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളുടെ സെന്‍സര്‍ഷിപ് ഒഴിവാക്കി. ഇത്തരം ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 വയസ്സായി അധികൃതര്‍ ഉയര്‍ത്തുകയും ചെയ്തു.
ഇത്തരം സിനിമകള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ഇല്ലെന്നും രാജ്യാന്തര പതിപ്പുകള്‍ അതേപോലെ പ്രദര്‍ശിപ്പിക്കാമെന്നും മീഡിയ റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.