ന്യൂഡല്‍ഹി; മുസ്ലീകള്‍ക്ക് എതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ യുഎപിഎ ചുമത്തികേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ക്കാണ് നോട്ടീസ്. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിലവില്‍ വിദ്വേഷപ്രസംഗങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
ആ ഹര്‍ജികള്‍ക്ക് ഒപ്പം പുതിയ ഹര്‍ജി കൂടി പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. വിദ്വേഷപ്രസംഗങ്ങള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം, വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ യുഎപിഎ ചുമത്തി കേസെടുക്കണം– തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഭരണകക്ഷികളില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ടവരും മുസ്ലീം വിഭാഗത്തെ ഒറ്റതിരിച്ച് വിദ്വേഷപ്രചരണം നടത്തുകയാണെന്ന് ഹര്‍ജിക്കാരനായ ഷഹീന് അബ്ദുള്ള ചൂണ്ടിക്കാണിച്ചു.