യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പൗരത്വബില്‍ നടപ്പാക്കില്ല; ചെ​ന്നി​ത്ത​ല

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സി​എ​എ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്ക് എ​തി​രെ സ​മ​രം ചെ​യ്ത​വ​ര്‍​ക്ക് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും നാ​മ​ജ​പ സ​മ​ര​ത്തി​ന് എ​തി​രെ എ​ടു​ത്ത കേ​സു​ക​ളും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കും. പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി നടത്തിയത് പരോക്ഷ വിമര്‍ശനം മാത്രമാണ്. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ന്‍​പി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു. റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം പി​ന്‍​വാ​തി​ല്‍ വ​ഴി നി​യ​മി​ച്ച​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ്. ഇ​ത് തൊ​ഴി​ല്‍ ര​ഹി​ത​രും റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രു​മാ​യ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

കെ.പി.സി.സി അധ്യക്ഷനുമായി തര്‍ക്കമില്ലെന്ന് രമേശ് ചെന്നിത്തല. പി.സി. ജോര്‍ജ് യു.ഡി.എഫില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ല. ഒറ്റക്കെട്ടായി തീരുമാനമെടുക്കും. കാപ്പന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...