കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. എലത്തൂര്‍ മണ്ഡലം യുഡിഎഫ് ചെയര്മാന് എം പി ഹമീദ് രാജിവച്ചു. മാണി സി കാപ്പന്റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് സീറ്റ് നല്‍കിയതിനെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫിലെ മൂന്നുപേര്‍ പത്രിക നല്‍കുകയും എം കെ രാഘവന് എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തുകയും ചെയ്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് 10 വര്‍ഷത്തിലേറെയായി എലത്തൂരിലെ യുഡിഎഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച് ഹമീദ് രാജി പ്രഖ്യാപിച്ചത്. എംകെ രാഘവന് എംപി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും രാജിക്കത്തില്‍ പറയുന്നു. അതേസമയം, ഹമീദ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. പിണറായി സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ വീണ്ടും പൊട്ടിത്തെറി; എലത്തൂര്‍ മണ്ഡലം ചെയര്മാന് രാജിവച്ചു
Next articleഇന്ത്യക്ക് ഏഴ് റണ്‍സ് ജയം
Similar Articles
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ എസ്എഫ്ഐ ആക്രമണം: സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസില്‍ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്...
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന്...
Comments
Most Popular
രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...
സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്.
ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...