തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെറ്റ പരാജയം വിലയിരുത്താന്‍ ഇന്ന് മുന്നണിയില്‍ നേതൃയോഗം ചേരും. യോഗത്തില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കകത്തും കോൺഗ്രസിലും ഉണ്ടായ അനൈക്യം തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
അതേസമയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാൻ ലക്ഷ്യമിട്ട് ഈ മാസം 22 മുതൽ കേരള പര്യടനം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന് ബദൽ ജാഥയും യുഡിഎഫിന്റെ പരിഗണനയിലുണ്ട്. ഇന്ന് കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രൻ വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറൽ സെക്രട്ടറിമാർ ജില്ലകളുടെ അവലോകന റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം.
തെരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്ന് തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിരുന്നു.