യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമയ ഈ നേട്ടം കൈവരിച്ചത്. ബാർസലോനയുടെ സ്പാനിഷ് താരം അലക്സിയ പുറ്റേയാസ് ആണ് മികച്ച വനിതാ താരം.
റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതു പരിഗണിച്ചാണ് കരീം ബൻസേമയ്ക്ക് പുരസ്കാരം ലഭിച്ചത്. ചാംപ്യൻസ് ലീഗിലും ലാ ലീഗയിലും കരീം ബൻസേമയായിരുന്നു ടോപ് സ്കോറർ.