ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിര്‍മാതാക്കളായ ആസ്ട്ര സെനിക്കയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഡ് വാക്സിന് യു.കെയില്‍ അംഗീകാരം. ജനുവരി നാല് മുതല്‍ വാക്സിന് യു.കെയില്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങും.
സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ വാക്സിന് സൂക്ഷിക്കാനാവും. അതിനാല്‍ ഫൈസര്‍, മൊഡേണ വാക്സിനുകളേക്കാളും വില കുറവായിരിക്കും ഓക്സ്ഫെഡ് വാക്സിന്. ബ്രിട്ടനാണ് ഓക്സ്ഫെഡ് വാക്സിന് ആദ്യമായി അംഗീകാരം നല്‍കിയത്.
അതേസമയം, ഇന്ത്യയിലും ഓക്സ്ഫെഡ് കോവിഡ് വാക്സിന് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മാണം നടത്തുന്നത്. കോവിഷീല്‍ഡ് എന്നാണ് വാക്സിന്റെ ഇന്ത്യയിലെ പേര്.