കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതി അതീവഗുരുതരം; ജനങ്ങളോട് വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്ന് യുകെ

ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂള്‍ വിമാനത്താവളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും യുകെ മുന്നറിയിപ്പ് നല്‍കി.

‘അഫ്ഗാനിലെ സുരക്ഷാ സാഹചര്യം അതീവഗുരുതരമായി തുടരുന്നു. തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ആരും പ്രവേശിക്കരുത്. വിമാനത്താവളത്തിന്റെ പരിസരത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി കൂടുതല്‍ മുന്നറിയിപ്പുകള്‍ക്കായി കാത്തിരിക്കുക’ എന്ന് യുകെ വിദേശകാര്യ ഓഫീസില്‍ നിന്നും നിര്‍ദേശിച്ചു.

താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍ എത്തിയ സാഹചര്യത്തിലാണ് യുകെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അഫ്ഗാനില്‍ നിന്നും പതിനായിരത്തിലധികം ആളുകളെ ബ്രിട്ടന്‍ ഒഴിപ്പിച്ചു. ഓപ്പറേഷന്‍ പിറ്റിംഗ് എന്ന പേര് നല്‍കിയ ദൗത്യത്തിന്റെ കണക്കനുസരിച്ച്‌ 11,474 ആളുകളെയാണ് ഒഴിപ്പിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....