ഇലക്‌ട്രിക് പോസ്റ്റില്‍നിന്ന് അനധികൃത കേബിളുകള്‍ നീക്കണം; കെഎസ്‌ഇബി

ഇലക്‌ട്രിക് പോസ്റ്റുകളില്‍നിന്ന് അനധികൃതായി സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്‌ഇബി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ഇലക്‌ട്രിക് സെക്ഷനിലാണ് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ കെഎസ്‌ഇബി നിര്‍ദേശം നല്‍കിയത്.

അതേസമയം അനധികൃതമായി സ്ഥാപിച്ച കേബിളുകള്‍ നീക്കാനാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടതെന്ന് പിആര്‍ഒ വ്യക്തമാക്കുന്നു. വാടകയായി നിശ്ചിത ഫീസ് നല്‍കാതെ പല സ്ഥലങ്ങളിലും അനധികൃതമായി കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് നിര്‍ദേശം നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം. വാടക നല്‍കിയുള്ള കേബിളുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കെഎസ്‌ഇബി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം വര്‍ഷങ്ങളായി സ്ഥാപിച്ചിട്ടുള്ള കേബിളുകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. 20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്‌ഇബി ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേബിള്‍ടിവി, ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ കേബിളുകള്‍ മാറ്റിയില്ലെങ്കില്‍, കേടു വരാത്ത വിധം കെഎസ്‌ഇബി നേരിട്ടു അത് നീക്കം ചെയ്യും. അതേസമയം സംസ്ഥാന വ്യാപകമായി തുടക്കത്തില്‍ കേബിളുകള്‍ നീക്കം ചെയ്യില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...