അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയെ വീണ്ടും വിജിലന്‍സ് ചോദ്യംചെയ്യും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഷാജിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. വീണ്ടും ചോദ്യംചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ പണത്തിന്റെ സോഴ്സായി ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ഫോയിലുകളില്‍ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലന്‍സിനുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത്കെ മണ്ഡലം കമ്മറ്റിയാണെന്ന് എം ഷാജി മൊഴി നല്‍കിയിരുന്നു. മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തിരുന്നു. പണം പിരിച്ച രസീതിന്റെ കൌണ്ടര്‍ ഫോയിലുകളും നല്കി. എന്നാല്‍ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.