വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കും കുടുംബം എന്ന നിലയില്‍ തുല്യപരിഗണനയ്ക്ക് അര്‍ഹത: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കും സ്വവര്‍ഗ ബന്ധങ്ങള്‍ക്കും കുടുംബം എന്ന നിലയില്‍ തുല്യപരിഗണനയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരുടെ നിരീക്ഷണം.

അച്ഛന്‍, അമ്മ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയാണ് കുടുംബത്തെക്കുറിച്ചുള്ള നിയമത്തിലെയും സമൂഹത്തിലെയും സങ്കല്‍പ്പങ്ങള്‍. പല സാഹചര്യങ്ങളേയും അവഗണിച്ചുകൊണ്ടുള്ളതാണ് ഈ സങ്കല്‍പ്പം. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരിലൂടെയും ക്യൂര്‍ ബന്ധങ്ങളും വഴിയും കുടുംബങ്ങളുണ്ടാവും. പങ്കാളിയുടെ മരണത്തിലൂടെയോ വിവാഹ മോചനത്തിലൂുടെയോ സിംഗിള്‍ പാരന്റ് ഉണ്ടാവാം. പുനര്‍ വിവാഹത്തിലൂടെ കുട്ടികളുടെ രക്ഷാകര്‍ത്ത സ്ഥാനത്തുനിന്നു മാതാവോ പിതാവോ മാറ്റപ്പെടാം. ഇങ്ങനെയുണ്ടാവുന്നതും, പതിവു രീതിയില്‍ അല്ലെങ്കിലും കുടുംബ ബന്ധങ്ങള്‍ തന്നെയാണ്. അവയ്ക്കും നിയമത്തിനു മുന്നില്‍ തുല്യ അവകാശത്തിന് അര്‍ഹതയുണ്ട്. സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയുള്ള നിയമങ്ങളുടെ ആനുകൂല്യം അവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

പരമ്ബരാഗതമായ രീതിയില്‍ അല്ലാതെ സ്ഥാപിക്കപ്പെടുന്ന കുടുംബങ്ങളെ മാറ്റിനിര്‍ത്താന്‍ നിയമത്തിനാവില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. നടപ്പുള്ള രിതീകളില്‍നിന്നു മാറി അമ്മമാരാവുന്ന സ്ത്രീകള്‍ക്കും നിയമത്തിന്റെ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രസവാവധി അനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളെ നോക്കാന്‍ ആനുകൂല്യം നേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, സ്വന്തം കുഞ്ഞിനെ പരിചരിക്കുന്നതിന് അവധി തേടി നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിന് എതിരെ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...