ഉന്നാവ്​ പെണ്‍കുട്ടിയെ വാഹനമിടിച്ച്‌​ കൊല്ലാന്‍ ​ശ്രമിച്ച കേസ് ; കുല്‍ദീപ്​ സിങ്ങിനെ കുറ്റവിമുക്തനാക്കി

  • ന്യൂഡല്‍ഹി: ഉന്നാവ്​ ബലാത്സംഗ​ കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്​ സിങ്​ സെംഗാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി.
  • കുല്‍ദീപിനും മറ്റ്​ അഞ്ചുപേര്‍ക്കുമെതിരെ പ്രഥമദൃഷ്​ട്യാ തെളിവുകളില്ലെന്നാണ് ​ കോടതി നിരീക്ഷിച്ചത് . അഡീഷണല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാര്‍ പാണ്ഡെയുടെതോണ്​ നിരീക്ഷണം.

2019 നാണ്​ കേസിനാസ്​പദമായ സംഭവം. ഉന്നാവ്​ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക്​ ട്രക്ക്​ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട്​ അമ്മായിമാര്‍ കൊല്ലപ്പെടുകയും അഭിഭാഷകനും പെണ്‍കുട്ടിക്കും​ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

സെംഗാറിനെ കൂടാതെ ഗ്യനേന്ദ്ര സിങ്​, അരുണ്‍ സിങ്​, റിങ്കു സിങ്​, കോമള്‍ സിങ്​, ആദേശ്​ സിങ്​ എന്നിവരാണ്​ മറ്റ്​ അഞ്ചുപേര്‍. കുറ്റാരോപിതനായ മറ്റ്​ നാലുപേര്‍ക്കെതിരായ നടപടികള്‍ തുടരും. അപകടത്തിന്​ പിന്നാലെ സെംഗാറിനും കൂട്ടാളികള്‍ക്കുമെതിരെ യു.പി പൊലീസ്​ കൊലപാതകത്തിന്​ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു .പിന്നാലെ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ യുവതിയെയും ബന്ധുക്കളെയും കൊലപ്പെടുത്താന്‍ കുല്‍ദീപും സംഘവും ​ക്രിമിനല്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന്​ കണ്ടെത്തി.

പീഡന കേസുമായി ബന്ധപ്പെട്ട്​ പെണ്‍കുട്ടി കോടതിയില്‍ തെളിവുകള്‍ നല്‍കുന്നത്​ തടയാനായിരുന്നു കൊലപാതക ആസൂത്രണമെന്ന്​ ചൂണ്ടിക്കാട്ടി സി.​ബി.ഐ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഹര്‍ജി നല്‍കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...