ഡല്‍ഹി: മുനിസിപ്പല്‍ നിയമങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് വീടുകള്‍ തകര്‍ക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ ഐ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു.
ഇത്തരത്തില്‍ വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
വേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാനത്ത് ഇത്തരം പൊളിക്കല്‍ നടപടികള്‍ നടക്കുന്നത്. വേണ്ടത്ര സമയം നല്കിയ ശേഷം മാത്രമെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടുള്ളൂവെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 1958 ലെ ഉത്തര്‍പ്രദേശ് ബില്‍ഡിംഗ് ഓപ്പറേഷന്‍സ് റെഗുലേഷന് ആക്ടിലെ സെക്ഷന്‍ 10 പ്രകാരം ഒരു വ്യക്തിയുടെ കെട്ടിടം പൊളിക്കുമ്ബോള്‍ അയാളുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കേണ്ടതുണ്ട്.