യു.പിയില്‍ ബി.ജെ.പി തുടര്‍ഭരണം; യോഗി ആദിത്യനാഥിന് ജനപിന്തുണ കൂടുതലെന്ന് സര്‍വ്വേഫലം

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് സീവോട്ടര്‍ സര്‍വ്വേഫലം. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നിലെത്തുമെന്നാണ് സര്‍വെയിലെ നിരീക്ഷണം. ഇതില്‍ ഉത്തര്‍ പ്രദേശില്‍ വലിയ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്.

403 സീറ്റുകളില്‍ ബിജെപിക്ക് 259 മുതല്‍ 269 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. സമാജ് വാദി പാര്‍ട്ടിക്ക് 107 മുതല്‍ 119 വരെ സീറ്റ് ലഭിക്കും.
നേതാക്കളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 40 ശതമാനം ജനപിന്തുണയുള്ളതായി സര്‍വേ പറയുന്നു. അഖിലേഷ് യാദവിന് 27 ശതമാനം പിന്തുണയാണ് ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ 24 ശതമാനം പേര്‍ മായാവതിയുടെ കാലത്ത് അഴിമതി കൂടുതലാണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ 28 ശതമാനം പേര്‍ നിലവിലെ യോഗി സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നാല്‍ അഖിലേഷ് യാദവിന്റെ കീഴില്‍ അഴിമതി സര്‍ക്കാരാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 48 ശതമാനം പേരും വിശ്വസിക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...