പത്താംക്ലാസ് ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും ഓള്‍പാസാക്കി തമിഴ്നാട് സര്‍ക്കാര്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ് ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും ജയിപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്.

അതേസമയം ഉപരിപഠനത്തില്‍ നിര്‍ണായകമായ പരീക്ഷയാണ് പത്താംക്ലാസിന്റെ ഇവയ്ക്കാണ് മുഴുവന്‍ കുട്ടികള്‍ക്കും ഓള്‍പാസ് നല്‍കാനുള്ള തീരുമാനം വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നത്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കുക.കുട്ടികളുടെ നിലവിലെ പരീക്ഷകളുടെ പ്രകടനവും ഹാജര്‍ നിലയും പരിശോധിച്ചാണ് മാര്‍ക്ക് നിശ്ചയിക്കുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...