സ്വന്തമായി കോവിഡ് പരിശോധന നടത്താന്‍ കിറ്റ് വരുന്നു

സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത.

ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച്‌ പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....