ഉത്ര വധക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്.

അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.

മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. മുപ്പത്തി ഏഴര പവന്‍ സൂരജിന്‍്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. വീടിന്‍്റ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വര്‍ണ്ണം കുഴിച്ചിട്ടിരുന്നത്.സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച്‌ കൊടുത്തത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.

ഉത്രവധകേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭര്‍ത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്.

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്ബിനെ കണ്ട സ്റ്റെയര്‍കെയ്സ്, ടെറസ്സ്, പാമ്ബിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്‍്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്ബിനെ പതിനായിരം രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്ബ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്ബ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച്‌ 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്ബിനെ കൊണ്ട് ഇയാള്‍ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്ബോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചെങ്കിലും പാമ്ബ് കടിയേറ്റ് മരിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....