ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്

ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്​. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താന്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും രോഗം സ്​ഥിരീകരിക്കുകയും ചെയ്​തതായും രോഗലക്ഷങ്ങള്‍ ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്​ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്​ അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ലക്ഷണങ്ങള്‍ ​ഉണ്ടെങ്കില്‍ കോവിഡ്​ പരി​േശാധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. ​മുന്‍കരുതലിന്‍െറ ഭാഗമായി റാവത്ത്​ രണ്ടുതവണ നിരീക്ഷണത്തില്‍ പോയിരുന്നു.
​ഡിസംബര്‍ ആദ്യം ഉത്തരാഖണ്ഡ്​ മന്ത്രി രേഖ ആര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ഡോക്​ടര്‍മാരുടെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തില്‍ പോകുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....