ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിനുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഉത്തരാഖണ്ഡിൽ 93,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. ഇതിനായി ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് പണം ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് 20 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കുക. ഇതുപയോഗിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും.

ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷം മറ്റ് ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം രോഗബാധിതര്‍ക്കും 13 ലക്ഷം പ്രായമായവര്‍ക്കും ഇതില്‍ നിന്ന് വാക്‌സിന്‍ നല്‍കും. അതേസമയം ഇത്തരക്കാര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...