ഉത്തര്‍പ്രദേശില്‍ ഗൂഗിളില്‍ അശ്ലീലം തെരഞ്ഞാല്‍ പണികിട്ടും

ആളുകളുടെ സേര്‍ച്ച്‌ ഡാറ്റ നിരീക്ഷിക്കാന്‍ ഒരു കമ്ബനിയെ നിയമിച്ചിരിക്കുകയാണ് യു. പി പൊലീസ്. ശനിയാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളില്‍ പോണ്‍ കണ്ടെന്‍്റാണോ ആളുകള്‍ തിരയുന്നത് എന്നതാണ് ഈ ടീം നിരീക്ഷിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് പൊലീസിന്‍്റെ വിശദീകരണം.ആളുകളുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ‘യുപി വിമന്‍ പവര്‍ലൈന്‍ 1090’ എന്ന പുതിയ ടീം രൂപീകരിച്ചതായി യു പി പോലീസ് അറിയിച്ചു.

ഒരു വ്യക്തി ഇന്‍റര്‍നെറ്റില്‍ അശ്ലീലത്തിനായി തിരയുകയാണെങ്കില്‍ ടീമിന് അലേര്‍ട്ടുകള്‍ ലഭിക്കും. ഇതിനെത്തുടര്‍ന്ന്, ‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍’ തടയാന്‍ പോലീസ് ആ വ്യക്തിയെ സമീപിക്കും.

ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് 1090 പവര്‍ലൈന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആളുകളിലേക്ക് എത്തിച്ചേരുമെന്ന് പുതിയ ടീമിനെക്കുറിച്ച്‌ സംസാരിക്കവെ എ.ഡി.ജി നീര റാവത്ത് വ്യക്തമാക്കി.

‘ഇന്‍റര്‍നെറ്റിന്റെ അനലിറ്റിക്സ് പഠിക്കാന്‍, ഊംഫ് (Oomuph) എന്ന കമ്ബനിയെയാണ് നിയമിച്ചിരിക്കുന്നത്, ഇത് ഡാറ്റ വഴി ഇന്‍റര്‍നെറ്റില്‍ എന്താണ് തിരയുന്നതെന്ന് നിരീക്ഷിക്കും. ഒരു വ്യക്തി പോണോഗ്രാഫി കണ്ടാല്‍, അനലിറ്റിക്സ് ടീമിന് വിവരങ്ങള്‍ ലഭിക്കും,’ റാവത്ത് പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...