സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് വി മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ കെ എന്‍ ബാലഗോപാല്‍ ഫലത്തില്‍ തള്ളിക്കളയുകയാണ്. ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് വി മുരളീധരന് ചോദിച്ചു
സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയമുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രൈയിനെന്ന് വി മുരളീധരന് പറഞ്ഞു. വന്ദേ ഭാരത് ട്രൈയിന് കേരളത്തിന് അനുവദിച്ച് കിട്ടാന്‍ ബി ജെ പി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.