അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. ആഗോള തലത്തില്‍ ഇന്ധനവില 50 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രമാണ് വര്‍ധനവുണ്ടായതെന്ന് വി മുരളീധരന് പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി തീരുവ കുറച്ചില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്കാണ് ഇന്ധനവില വര്‍ധിക്കുന്നത്്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധന തുടര്‍ച്ചയായി കുതിക്കുകയാണ്. രാജ്യത്ത് അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും ഇന്ന് കൂട്ടി.
മാര്‍ച്ച് മാസത്തില്‍ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവല്‍ക്കരണ നയം ആരംഭിക്കുന്നതിനു മുമ്പ് 9.8 രൂപയായിരുന്ന പെട്രോളിന്റെ വിലയും, 4.8 രൂപയായിരുന്ന ഡീസലിന്റെ വിലയും ഇന്ന് നൂറ് കവിഞ്ഞിരിക്കുകയാണ്. സബ്സിഡി സിലണ്ടറിന് ആ ഘട്ടത്തില്‍ 56 ഓളം രൂപയാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിന് അടുത്തിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായും മാറിക്കഴിഞ്ഞിരിക്കുന്നു